മഞ്ഞില്‍ പൊതിഞ്ഞ വഴികളും, കാടിന്റെ നിശ്ശബ്ദതയും, അമ്മയോടൊപ്പം നടത്തുന്ന ഒരു മറക്കാനാകാത്ത യാത്രയും… മോസ്കോ നഗരത്തില്‍ നിന്ന് നീലമലയ്ക്കടുത്തുള്ള കാട്ടിലേക്ക്, അച്ഛനെ തേടി പുറപ്പെടുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അനുഭവിക്കുന്ന സാഹസിക നിമിഷങ്ങളാണ് ഈ കഥ. കുട്ടികളുടെ കൗതുകവും ധൈര്യവും സ്നേഹവും ചേര്‍ന്നൊഴുകുന്ന ഈ റഷ്യന്‍ ബാലസാഹിത്യകൃതി, വായനക്കാരെ ഒരു മഞ്ഞുകാല യാത്രയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. ‘ചുക്കും ഗെക്കും’. അര്‍ക്കാദി ഗൈദാര്‍. വിവര്‍ത്തനം: ശാലിനി വിനീത്. ലോഗോസ് ബുക്സ്. വില 104 രൂപ.
