സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. നിലവിൽ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് തീരുമാനം. സംഭവത്തിൽ സോനം വാങ്ങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ കോടതിക്ക് നന്ദിയറിയിച്ചു. സോനത്തിൻ്റെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി
