ഐഎസ്ആർഒയിൽ നേതൃമാറ്റം. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. നിലവിൽ എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇതോടൊപ്പം ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ മേധാവി എം. ശങ്കരനും ഈ മാസം അവസാനം വിരമിക്കും.
ഐഎസ്ആർഒയിൽ നേതൃമാറ്റം
