Untitled design 2025 10 13T141351.265

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ കമ്പുകള്‍ പ്രവര്‍ത്തകര്‍ കമ്പുകള്‍ വലിച്ചെറിഞ്ഞു. പൊലീസ് വാഹനത്തിനുനേരെയും പ്രവര്‍ത്തകര്‍ തിരിഞ്ഞു. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുദ്രവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *