ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന ‘മധുര കണക്ക്’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. സന്തോഷ വര്‍മ്മ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകര്‍ന്ന് കെ എസ് ഹരിശങ്കര്‍, നിത്യ മാമ്മന്‍ എന്നിവര്‍ ആലപിച്ച പ്രണയലോലേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷ സാരംഗ്, സനൂജ, ആമിന നിജാം, കെ പി എ സി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷന്‍സ്, എന്‍ എം മൂവീസ് എന്നീ ബാനറുകളില്‍ ഹരീഷ് പേരടി, നസീര്‍ എന്‍ എം എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. എ ശാന്തകുമാര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
‘മധുര കണക്ക്’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
