4 20

ബിനുന്‍രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒരു വടക്കന്‍ തേരോട്ടം’ എന്ന ചിത്രത്തിലെ ‘അനുരാഗിണി ആരാധികേ’ എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തെത്തി. പ്രശസ്ത ഗായകന്‍ പി. ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. വസുദേവിനൊപ്പം പ്രശസ്ത ഗായിക നിത്യ മാമ്മന്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു. ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ്. മലയാളികള്‍ ഏറ്റു പാടിയ നിരവധി ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ബേണി ഇഗ്‌നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിന്റെ മകന്‍ ടാന്‍സനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിലെ പുതിയ ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ധ്യാനിനൊപ്പം നായികയായി ദില്‍ന രാമകൃഷ്ണനും ശ്രദ്ധ നേടുന്നു. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളുടെ ഒരു നിര തന്നെയുണ്ട് ഈ ചിത്രത്തില്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *