ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിമാരുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തവേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചു. എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്നാണ് എസ്ഐടി അന്വേഷണ റിപ്പോർട്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആക്രമിച്ച സംഭവത്തിലെ എസ്ഐടി റിപ്പോർട്ട് ഡിജിപി മടക്കി
