ഇറാനും അമേരിക്കയും തമ്മിലെ ഏറ്റുമുട്ടൽ വർധിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസമാന സാഹചര്യം. ഹോർമുസ് കടലിടുക്കിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തൊട്ടുപിന്നാലെ, ഒമാൻ തീരത്ത് ടാങ്കർ ആക്രമിക്കപ്പെട്ടതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ ആക്രമണം കനപ്പിച്ചതോടെ അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും സേവനങ്ങൾ തത്കാലം നിർത്തി. ഹൂതികളിൽ നിന്ന് ആക്രമണം നേരിട്ടതായി സൗദി പ്രതിരോധ സേനയും അറിയിച്ചു.
ഗള്‍ഫ് മേഖലയില്‍ വീണ്ടും അശാന്തി
