പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടായെന്ന് ഉടമകൾ. 500ലധികം ബസുകൾ ഓട്ടം നിർത്തിയെന്നും ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകൾ അറിയിച്ചു. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാര് നല്‍കണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയിൽ ബസുടകമൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.
പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് ഉടമകൾ
