കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളതെന്നും ഇടതു ഭരണമാണ് അതിന് കാരണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025ൽ കേരളപ്പിറവി ആഘോഷിക്കുമ്പോൾ പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ ആണ് ഇന്ത്യയെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത്. ഭരണത്തിൽ ഏറുന്നതിനു മുൻപ് ബിജെപി നൽകിയ വാഗ്ദാനങ്ങൾ പലതും പിന്നീട് അവർ പാലിച്ചില്ല. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.
കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളതെന്നും ഇടതു ഭരണമാണ് അതിന് കാരണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ
