ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഡോ ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാൻ തന്നെയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നതെന്നും വർഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ത്രികോണമത്സരം അല്ല നടക്കുന്നത്, ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണ് തിരുവനന്തപുരത്ത്നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്.നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു പ്രശ്നവുമില്ല. നന്നായിത്തന്നെ ബൂത്ത് തലത്തിൽ പ്രവർത്തനം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഡോ ശശി തരൂർ.
