വേനല്‍ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കാമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ഫോളെയ്റ്റ്, കോളിന്, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി, അയോഡിന്‍ തുടങ്ങിയ വിറ്റാമിനുകളും മുട്ടിയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ഇവ ആവശ്യമാണ്. സോഡിയം, പൊട്ടാഷ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ഇലക്ട്രോലൈറ്റുകളുടെ ഏറ്റവും നല്ല ഉറവിടമാണ് മുട്ട. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇവ സഹായകരമാണ്. വേനല്‍ക്കാലത്തെ കഠിനമായ ചൂടില്‍ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാറുണ്ട്. പോഷകങ്ങളുടെ സമ്പൂര്‍ണ്ണ കലവറയാണ് മുട്ട. അതില്‍ ആവശ്യമായ എല്ല അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് ദിവസം മുഴുവനും ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. വിറ്റാമിന്‍ എ, ഡി, ബി12, ഇരുമ്പ് എന്നിങ്ങനെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാലത്തെ പകര്‍ച്ചവ്യാധികള്‍ തടയുന്നു. സൂര്യനില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന ലൂട്ടെയിന്‍, സിയാക്സാന്തിന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രായാധിക്യം മൂലം കണ്ണിന്റെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകളെ തടുക്കുന്നതിനും ഇത് സഹായിക്കുന്നു.
