സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂര്‍വ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാള്‍, മലാനാ, കിന്നൗര്‍, ജോധ്പൂര്‍, കാശ്മീര്‍, മേഘാലയ, ഗുവാഹത്തി, കൊല്‍ക്കത്ത, ജയ്സാല്‍മീര്‍, ലേ ലഡാക്ക്, സ്പിതി, ഡല്‍ഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയില്‍ വെല്ലുവിളികള്‍ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകള്‍ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ തയ്യാറായതിന്റെ നേര്‍സാക്ഷ്യം. ‘മരൂഭൂമികളും താഴ്‌വരകളും നിശബ്ദമല്ല’. എമില്‍ ജോയ്. കറന്റ് ബുക്‌സ്. വില 342 രൂപ.
