ഓണറേറിയം വർധിപ്പിച്ചത്തിൽ സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ ഒത്തുകൂടി. നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം പായസം പങ്കിട്ടും പ്രകടനം നടത്തിയും ആശമാർ സമരവിജയം ആഘോഷിച്ചു. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത്. 266 ദിവസം രാപ്പകൽ സമരം നീണ്ട് നിന്നു. അതേസമയം ആശമാരുടെ കണ്ണീരാണ് എൽഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴുക്കി കളഞ്ഞതെന്ന് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ വിമർശിച്ചു.
സർക്കാരിന് നന്ദി അറിയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ ഒത്തുകൂടി
