കൊടുവള്ളി എഇഒ യുടെ ശുപാർശ പ്രകാരം നരിക്കുനി എരവന്നൂർ എ യു പിസ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെ കുന്നമംഗലം എഇഒയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എരവന്നൂർ എയുപി സ്കൂളിലെ അഞ്ച് അധ്യാപകരാണ് ഷാജിക്കെതിരെ മർദ്ദന പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ പോലൂർ എൽ പി സ്കൂളിലെ അധ്യാപകൻ ഷാജി കടന്നുകയറി അതിക്രമം കാണിച്ചു എന്നാണ് പരാതി.
അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയിൽ നടപടി
