ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തെ ഇഡി ചോദ്യം ചെയ്യും. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള സിംഘാം ന്യൂസ് ക്ലിക്കിന് പണം നൽകി എന്ന വാർത്തകളുണ്ട് . ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് സിംഘാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡിയുടെ നോട്ടീസ് എത്തിയിരിക്കുന്നത്.
ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായിയെ ചോദ്യം ചെയ്യാൻ ഇഡി
