ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18. ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണ അവകാശമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 നേടിയത്. 5966.4 കോടി രൂപയ്ക്കാണ് വിയകോം18 സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 88 മത്സരങ്ങള്‍ വിയകോം18 ഈ കാലയളവില്‍ സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപവെച്ചാണ് കണക്കാക്കിയിരിക്കുന്നത്. 2028 മാര്‍ച്ചിന് കരാര്‍ അവസാനിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാര്‍ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18
