‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവനാണ് ചിത്രത്തിലെ നായകന്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്കുന്ന ഫാമിലി എന്റര്‍ടെയ്നറാകും ചിത്രം. മേയ് 23 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മൈക്ക്, ഖല്‍ബ്, ഗോളം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്ത് സജീവനെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, ഡോക്ടര്‍ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന് ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം സിനോജ് പി. അയ്യപ്പന്. ശബരീഷ് വര്‍മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന് സംഗീതം പകരുന്നു.
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ട്രെയിലര്‍
