സൗബിന് ഷാഹിറിന്റെ ഗാരിജിലേക്കു മിനി കൂപ്പറിന്റെ ആഡംബരം കൂടി. കൊച്ചിയിലെ ബി എം ഡബ്ള്യു മിനി ഓട്ടോക്രാഫ്റ്റില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയാണ് പുതുവാഹനത്തിന്റെ ഡെലിവറി സൗബിന് സ്വീകരിച്ചത്. മിനിയുടെ എസ് ജെ സി ഡബ്ള്യു എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 55.90 ലക്ഷം രൂപയാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് പുത്തന്‍ കാറിനായി താരം തിരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ അവതരിപ്പിക്കപ്പെട്ട കൂപ്പര്‍ എസ് ജെ സി ഡബ്ള്യുവില്‍ മുന്‍ മോഡല്‍ കൂപ്പര്‍ എസിന്റെ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് തന്നെയാണ് ഉപയോഗിക്കുന്നത്. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
മിനി കൂപ്പര്‍ സ്വന്തമാക്കി സൗബിന് ഷാഹിര്‍
