പ്രഖ്യാപനം മുതല്‍ തന്നെ സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘മൂണ്‍വാക്ക്’. 1980 – 90 കാലഘട്ടങ്ങളില്‍ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാന്‍സ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതനായ വിനോദ് എകെ ആണ് മൂണ്‍വാക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് മൂണ്‍വാക്ക്. നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ മാസം 23 ന് ചിത്രം തിയറ്ററുകളിലെത്തും. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന് എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ് എ കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ്.
ബ്രേക്ക് ഡാന്‍സ് പശ്ചാത്തലമാക്കി ‘മൂണ്‍വാക്ക്’
