കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടി.എം.സി. തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി വ്യക്തമാക്കി. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്. താന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളിയെന്നും, ചര്‍ച്ചകള്‍ പരാജയപ്പെട്ടു, ബംഗാളിലൂടെയുള്ള ന്യായ് യാത്ര അറിയിച്ചില്ല. കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്നും മമത ബാനര്‍ജി അഭിപായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യ മുന്നണിയില്‍നിന്ന് കൂടുതലകന്നിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ടി.എം.സി തനിച്ചു മത്സരിച്ചേക്കും
