കരിവന്നൂരിലും കരിമണലിലും സിപിഎം വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്.മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിജിലൻസ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണ് .തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിന് അർഹമായ നികുതി വിഹിതം നൽകിയിട്ടുണ്ട് .കേന്ദ്രം തീരുമാനിക്കുന്നതല്ല,ധനകാര്യ കമ്മീഷൻ ആണ് നികുതി വിഹിതം തീരുമാനിക്കുന്നത് .ഇത് അറിയില്ലെങ്കിൽ മന്ത്രിമാർ അറിയുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണെന്ന് കേന്ദ്രമന്ത്രി
