ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ, ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹിൽ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ച സാഹചര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനാണ് നടപടി.ജൂലൈ 31 ന് സംഘർഷമുണ്ടായതിനെ തുടർന്ന് രണ്ടാഴ്ച നൂഹിൽ ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു. വിഎച്ച്പി സംഘടിപ്പിച്ച ഘോഷയാത്രക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നാണ് നേരത്തെ സംഘർഷമുണ്ടായത്.
ഹരിയാനയിലെ നൂഹിൽ വീണ്ടും മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
