കരള്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാല്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നലുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, കരള്‍രോഗബാധിതരില്‍ ചര്‍ദ്ദിയും മനംപുരട്ടലും അനുഭവപ്പെടാം. ചര്‍മത്തിലും കണ്ണിലും മഞ്ഞനിറം കാണപ്പെടുന്നത് കരള്‍ രോഗങ്ങളുടെ സൂചനയായിരിക്കാം. സൂര്യപ്രകാശത്തില്‍ നോക്കിയാല്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണക്രമത്തില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും വയറിന്റെ വലുപ്പത്തില്‍ വളരെപെട്ടെന്ന് വര്‍ധനവുണ്ടായാല്‍ അതിനു പിന്നില്‍ ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വയറിന്റെ മുകളില്‍ വലതു ഭാഗത്താണ് കരള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് അവഗണിക്കരുത്. കൂടാതെ ഇവര്‍ക്ക് തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. ഇത് ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്. രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കുകയും രോഗം പൂര്‍ണമായി മാറ്റിയെടുക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
