5 6

ഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികള്‍. അക്കൂട്ടത്തില്‍ കേട്ടറിവുള്ള കാര്യങ്ങള്‍ അക്ഷരത്തില്‍ പകര്‍ത്തുന്ന ഒരു നിയോഗത്തിന്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട് കേരളത്തിന്റെ ഒരു പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും കഷ്ടപ്പാടുകളും നിറഞ്ഞ ജനജീവിതം. പരസ്പരം താങ്ങായും തണലായും അവര്‍ തലമുറകളെ വളര്‍ത്തി. ജീവിതമൂല്യങ്ങള്‍ ഉണ്ടാക്കി. ആ കാലത്തിന്റേയും ജീവിതത്തിന്റേയും തിരിഞ്ഞു നോട്ടമാണിത്. അങ്ങനെ, തിരിഞ്ഞുനോക്കുമ്പോള്‍ ചൂരക്കാട്ടുകര എഴുത്തുകാരന്റെ മാത്രം ഗ്രാമമല്ലെന്നും അതില്‍ നിങ്ങളും നിങ്ങളുടെ നാടും നിങ്ങളുടെ പ്രിയപ്പെട്ടവരും ഒക്കെ എവിടെയെങ്കിലും കടന്നു വരാതിരിക്കില്ലെന്നും ഓര്‍മ്മപ്പെടുത്തുന്ന രചന. ‘കാഴ്ചക്കുറിപ്പുകള്‍’. സി.എ. കൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 196 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *