റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന്റെ പുതിയ ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. അലോയ് വീലുകളോടെ വരുന്ന ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണിത്. ഇതിന്റെ വില 1,49,900 രൂപ. ഇതില്‍ അപ്ഡേറ്റ് ചെയ്ത ഹാലൊജന്‍ ഹെഡ്ലാമ്പ്, അലോയ് വീലുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയുണ്ട്. പൂര്‍ണ്ണ കറുപ്പ് ഫിനിഷോട് കൂടിയ ടാര്‍മാക് ബ്ലാക്ക് കളര്‍ സ്കീമിലാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഹണ്ടര്‍ 350 ന്റെ ടോപ്പ് വേരിയന്റ് മുംബൈ യെല്ലോ, മൂണ്‍ഷോട്ട് വൈറ്റ് എന്നി രണ്ട് പുതിയ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1,69,804 രൂപയാണ് വില. 20.2ബിഎച്പി, 27എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന അതേ 349സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്.
