ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഐ ആം ഗെയി’മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സ്റ്റൈലിഷ് ലുക്കില്‍ മാസായിട്ടാണ് ദുല്‍ഖര്‍ സല്മാന് പോസ്റ്ററിലുള്ളത്. തോക്കേന്തിയ കയ്യില്‍ രക്തക്കറയും കാണാം. ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് ഫസ്റ്റ് ലുക്ക് നല്കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ 40-ാം ചിത്രമായ ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് ആണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കതിര്, പാര്‍ത്ഥ് തിവാരി എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
