1 47

പ്രവചനങ്ങള്‍ തെറ്റിച്ച് ജി.ഡി.പി വളര്‍ച്ച. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ന്നത് 8.2 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 5.6 ശതമാനമായിരുന്നു വളര്‍ച്ച. 6 പാദത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടാം പാദത്തിലെ ജി.ഡി.പി മൂല്യം 48.63 ലക്ഷം കോടി രൂപയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 44.94 ലക്ഷം കോടിയായിരുന്നു. നോമിനല്‍ ജി.ഡി.പി 8.7 ശതമാനം വളര്‍ന്ന് 82.25 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇത് 78.40 ലക്ഷം കോടി രൂപയായി. ഉത്പാദന മേഖല 9.1 ശതമാനവും നിര്‍മാണ മേഖല 7.2 ശതമാനവും വളര്‍ന്നു. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ് മേഖല 10.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം സേവന മേഖല 9.2 ശതമാനം വളര്‍ന്നതായും കണക്കുകള്‍ പറയുന്നു. അതേസമയം, കാര്‍ഷിക, അനുബന്ധ മേഖല 3.5 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടല്‍ സപ്ലൈ മേഖല 4.4 ശതമാനവും നേട്ടമുണ്ടാക്കി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *