പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’ചിത്രത്തിന്റെ ആദ്യ ഗ്ലിംബ്‌സ് പുറത്ത്. ‘ദ് ബ്ലഡ് ലൈന്‍’ എന്ന ടൈറ്റിലോടെയാണ് ഈ പ്രമൊ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ്. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. ആമിര്‍ അലി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംബ്‌സ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനു എബ്രഹാം, പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാള്‍ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകള്‍.
‘ഖലീഫ’ചിത്രത്തിന്റെ ആദ്യ ഗ്ലിംബ്‌സ് പുറത്ത്
