സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി, ഒരു മാസത്തേക്ക് സൗജന്യ 4ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. സൗജന്യ 4ജി സേവനങ്ങള്‍ക്ക് പുറമെ, ഈ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ആദ്യമായി ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായിട്ടാണ് ഈ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് ആദ്യത്തെ 30 ദിവസത്തേക്ക് ഡാറ്റയ്ക്കോ കോളിംഗിനോ പണം നല്‍കേണ്ടതില്ല. എന്നാല്‍, സിം കാര്‍ഡ് എടുക്കുന്നതിനുള്ള പ്രവേശന ഫീസായി ഒരു രൂപ ടോക്കണ്‍ തുകയായി ഈടാക്കും. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണ് സൗജന്യ 4ജി സേവന ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സൗജന്യ 4ജി സേവനങ്ങളുമായി ബിഎസ്എന്‍എല്‍
