തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം ലിറക്കില്‍ വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്. എന്‍ കണ്ണുക്കുള്ളേ കത്താത… എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കര്‍ ഈണമിട്ട് സായിയും ജോണിറ്റ ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആദേശ് കൃഷ്ണയാണ് ഗാനരചയിതാവ്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.
‘ഡ്യൂഡ്’ ഒക്ടോബര്‍ 17ന്, പുതിയ ഗാനമെത്തി
