നവംബര് നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള് പുറത്ത്. ദക്ഷിണകൊറിയയില് നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള് വെന്യുവിന്റെ എക്സ്റ്റീരിയര് ഡിസൈനിന്റെ വ്യക്തമായ സൂചകള് നല്കുന്നു. ഹ്യുണ്ടേയ്യുടെ തന്നെ ക്രേറ്റ, ട്യൂസോണ്, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില് നിന്നും പ്രചോദനം ഉള്ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. മൂന്ന് എന്ജിന് ഓപ്ഷനുകളുമായി എത്താനാണ് സാധ്യത. 120എച്ച്പി, 1.0 ലീറ്റര് ടര്ബോ പെട്രോള്, 83എച്ച്പി, 1.2 ലീറ്റര് നാച്ചുറലി അസ്പയേഡ് പെട്രോള്, 100എച്ച്പി, 1.5 ലീറ്റര് ഡീസല് എന്നിവയാണ് എന്ജിന് ഓപ്ഷനുകള്. അടിസ്ഥാന എന്എ പെട്രോള് എന്ജിനില് 5 സ്പീഡ് മാനുവല് ട്രാന്സ്മിഷന് മാത്രമാണ്. ടര്ബോ പെട്രോളില് 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്സ്മിഷന് ഓപ്ഷനുകളുണ്ട്. ഡീസലില് 6 സ്പീഡ് മാനുവല് ട്രാന്സ്മിഷന് ഓപ്ഷന് മാത്രമാണുള്ളത്. കറുപ്പിലും വെളുപ്പിലുമുള്ള ഡ്യുവല് ടോണ് ഡാഷ്ബോര്ഡും ത്രീ സ്പോക്ക് സ്റ്റീറിങ് വീലും വെന്യുവിലുണ്ട്.
ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്
