മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.മഹാരാജാസ് കോളജിൽ അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസത്തിനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ സെൻട്രൽ പൊലീസിൽ പരാതി നൽകി
