തിരക്കില്ലാത്ത റോഡിലൂടെ സ്കേറ്റ്ബോര്‍ഡിംഗ് നടത്തുകയായിരുന്നു ഒരു യുവാവ്. നല്ല വേഗത്തില്‍ കുതിച്ചു പായുന്നതിനിടെ എതിരേ ദാ വരുന്നു, ഒരു പോത്തിന്‍കൂട്ടം. പോത്തുകള്‍ പോകുന്നതുവരെ വഴിയരികിലേക്കു മാറി നില്ക്കാന് യുവാവ് തയാറായില്ല. പോത്തുകള്‍ വഴിമാറിക്കൊള്ളുമെന്ന ആത്മവിശവാസത്തോടെ യുവാവ് സ്കേറ്റ്ബോര്ഡിലൂടെ കുതിച്ചു. പോത്തുകള്‍ക്കിടയിലൂടെ കടന്നു പോകാമെന്ന പ്രതീക്ഷയോടെ റോഡിന്റെ ഇരുവശത്തേക്കും തെന്നിനീങ്ങി വേഗം കൂട്ടുകയാണു ചെയ്തത്. ഇതിനിടെ ഒരു പോത്ത് ഒഴികെ മറ്റുള്ളവയെല്ലാം സ്കേറ്റ്ബോര്ഡിലൂടെ വരുന്ന യുവാവിനെ കണ്ട് റോഡിന്റെ ഒരു വശത്തേക്കു മാറി. എന്നാല്‍, റോഡിന്റെ മറുവശത്തുനിന്ന പോത്തിനും പോത്തിന്കൂട്ടത്തിനും ഇടയിലൂടെ യുവാവ് കുതിച്ചതോടെ ആ പോത്ത് മറ്റെല്ലാ പോത്തുകളുമുള്ള റോഡിന്റെ മറുഭാഗത്തേക്ക് ഓടി. അതോടെ ആ പോത്തുമായി കൂട്ടിയിടിച്ച് അതിനു മുകളിലൂടെ അപ്പുറത്തേക്കു വീണു. പോത്തുകളും എരുമകളുമെല്ലാം ഭയന്ന് ഓടി. തെട്ടടുത്ത നിമിഷം ഒന്നും സംഭവിക്കാത്തതുപോലെ യുവാവ് എഴുന്നേറ്റ് വരുന്നതും കാണാം. യുവാവിന്റെ പുറകിലൂടെ വന്ന കാറിലുള്ളവര്‍ പകര്‍ത്തിയ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. നല്ല രസികന്‍ കമന്റുകളും ഈ വീഡിയോക്കു ലഭിച്ചിട്ടുണ്ട്.
പോത്തിന്പുറത്തെ സ്കേറ്റ്ബോര്‍ഡിംഗ്
