കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോൾ ഞങ്ങൾക്ക് മുട്ടു വിറക്കില്ല, ദില്ലിയിലേത് സമ്മേളനം അല്ല സമരം തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഭിസംബോധന ചെയ്യാൻ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, ഒറ്റക്ക് പോകാൻ അല്ല ആഗ്രഹിച്ചത്. ആദ്യമായി ചർച്ച ചെയ്തത് യുഡിഎഫുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ എങ്ങനെയെല്ലാം ദുർബലപ്പെടുത്താം എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്. പ്രതിപക്ഷം എല്ലാകാര്യത്തിനും സർക്കാരിനെ പിന്തുണയ്ക്കേണ്ട. എന്നാൽ വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങൾ നടത്തുന്ന പടപ്പുറപ്പാട് അത് ആരെ തൃപ്തിപ്പെടുത്താൻ ഉള്ളതാണെന്ന് നിങ്ങൾ തന്നെ ആലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദില്ലിയിലേത് സമ്മേളനം അല്ല സമരം തന്നെയാണെന്ന് മുഖ്യമന്ത്രി
