നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടർന്നാണ് മൻസൂർ അലി ഖാന് മാനനഷ്ട കേസ് നല്‍കിയത്. മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. നേരത്തെ പിഴ അടയ്ക്കാമെന്ന് സമ്മതിച്ചതല്ലേയെന്നും കോടതി ചോദിച്ചു. അപകീര്‍ത്തിപരമായ പ്രസ്താവനയിലൂടെ തനിക്കാണ് നഷ്ടം സംഭവിച്ചതെന്ന് കാട്ടി നടന് കോടതിയെ സമീപിക്കുക ആയിരുന്നു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനും യഥാര്‍ത്ഥത്തില്‍ മൻസൂറിന് എതിരെയാണ് കേസ് എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുക ആയിരുന്നു.
മാനനഷ്ടകേസിൽ മൻസൂർ അലി ഖാൻ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി
