ജനുവരി 5 നാണ് കന്നഡ ഭാഷാ സമഗ്ര വികസന നിയമം എന്ന പേരിൽ ഓർഡിനൻസ് മന്ത്രിസഭ പാസ്സാക്കിയത്. ഇതേ തുടർന്ന് കർണാടകയിൽ സൈൻ ബോർഡുകളിലും പരസ്യ ബോർഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ഓർഡിനൻസ് ഗവർണർക്ക് അയക്കുകയും ചെയ്തു. എന്നാൽ ഇത് നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്ന് കാട്ടി ഗവർണർ തിരിച്ചയച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. ഫെബ്രുവരി 12ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ഗവർണറുടെ നടപടി.
സൈൻ ബോർഡുകളിലും മറ്റും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു
