സ്‌കോഡ കമ്പനി മൂന്ന് കാറുകള്‍ക്ക് 1.25 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ സ്ലാവിയയ്ക്ക് 1.25 ലക്ഷം വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ഇതില്‍ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടുന്നു. 10 ലക്ഷം രൂപ മുതല്‍ 16.69 ലക്ഷം വരെയാണ് വില. കുഷാക്കില്‍ കമ്പനി 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളില്‍ 20,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യവും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. വില 10.69 ലക്ഷം രൂപ മുതല്‍ 18.99 ലക്ഷം രൂപ വരെയാണ്. കൈലാക്കിന് 50,000 രൂപ വരെ ആനുകൂല്യങ്ങമുണ്ട്. 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യം, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. വില 7.59 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെ.
