ശ്രീറാം ഗ്രൂപ്പിലെ ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് നാലാം പാദത്തില്‍ 167 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 28 ശതമാനമാണ് വളര്‍ച്ച. മുന്‍വര്‍ഷം ഇക്കാലയളവില്‍ 130 കോടി രൂപയായിരുന്നു ലാഭം. ഇതോടെ കമ്പനിയുടെ മൊത്തം ലാഭം 17 ശതമാനം ഉയര്‍ന്ന് 601 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 21 ശതമാനം വളര്‍ച്ചയോടെ 1332 കോടി രൂപയിലെത്തി. സാമ്പത്തികവര്‍ഷത്തെ മൊത്തം ആഭ്യന്തര പ്രീമിയം വരുമാനം 4636 കോടി രൂപയായി ഉയര്‍ന്നു. വാഹന ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള വളര്‍ച്ചയാണ് കമ്പനിയുടെ പ്രീമിയം വരുമാനം ഉയര്‍ത്തിയത്. സുസ്ഥിര വളര്‍ച്ചയിലും ലാഭക്ഷമതയിലും ഊന്നിയ പ്രവത്തനങ്ങളാണ് കമ്പനിക്ക് മികച്ച അറ്റദായം നേടിക്കൊടുത്തതെന്നും മത്സരാധിഷ്ഠിത സാഹചര്യത്തിലും തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രാജ്യത്തെ മൊത്തം ഇന്‍ഷ്വറന്‍സ് മേഖലയെക്കാള്‍ കൂടുതല്‍ വളര്‍ച്ച കരസ്ഥമാക്കാനായതായും ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി പറഞ്ഞു.
ശ്രീറാം ജനറല്‍ ഇന്‍ഷ്വറന്‍സിന് 167 കോടിയുടെ അറ്റാദായം
