ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റ്റെ നിര്‍മ്മാണ പങ്കാളിത്തം ഗോകുലം ഗോപാലന് നേതൃത്വം നല്കുന്ന ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കുന്നു. ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന് പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടിയത്. ചിത്രം ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ആയിരിക്കും എന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള പ്രോമോ കണ്ടന്റുകള്‍ നല്‍കുന്നത്. നേരത്തെ തിങ്ക് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരുന്നു. രാജേഷ് മുരുകേശന് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന് ആണ്.
