ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹിന്ദി ഭാഷയിലുള്ള എ.ഐ ചാറ്റ്‌ബോട്ടുകള്‍ വികസിപ്പിക്കുന്നതിനായി മെറ്റ അമേരിക്കയില്‍ മണിക്കൂറില്‍ 55 ഡോളര്‍ (ഏകദേശം 4,850 രൂപ) വരെ നിരക്കില്‍ കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ അതിവേഗം വളരുന്ന വിപണികളില്‍ എ.ഐ സാന്നിധ്യം വികസിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതിയുടെ ഭാഗമാണിത്. ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വന്റ് ടാലന്റ് തുടങ്ങിയ സ്റ്റാഫിങ് സ്ഥാപനങ്ങള്‍ വഴിയാണ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്ട്സ്ആപ്പ് എന്നിവയിലുടനീളം പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ക്കായി കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അപേക്ഷകര്‍ക്ക് ഹിന്ദി, ഇന്തോനേഷ്യന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. കൂടാതെ കഥപറച്ചില്‍, കഥാപാത്ര വികസനം, എ.ഐ ഉള്ളടക്ക വര്‍ക്ക്ഫ്‌ലോകളില്‍ എന്നിവയില്‍ കുറഞ്ഞത് ആറ് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. നിയമന നീക്കത്തെക്കുറിച്ച് മെറ്റയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
