കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഷമാ മുഹമ്മദ്. സ്ത്രീകൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ ഒട്ടുംതന്നെ പ്രാധാന്യം നൽകിയില്ല. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തെകുറിച്ചാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. സംവരണ സീറ്റ് ആയതുകൊണ്ട് മാത്രമാണ് രമ്യ ഹരിദാസിന് സീറ്റ് ലഭിച്ചത്. പാർട്ടി സംബന്ധമായ പരിപാടികളിൽ പോലും സ്ത്രീകളെ അധികം സ്റ്റേജിൽ കാണാറില്ല. അഥവാ കോൺഗ്രസ് പാർട്ടി സീറ്റ് നൽകുകയാണെങ്കിൽ സ്ത്രീകൾക്ക് തോൽക്കുന്ന സീറ്റ് മാത്രമേ നൽകാറുള്ളൂ എന്നും ഷമാ മുഹമ്മദ് പറഞ്ഞു.
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഷമാ മുഹമ്മദ്
