ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാർത്ഥികൾ. മാവേലിക്കരയിൽ ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി സ്ഥാനാർത്ഥികൾ ആരൊക്കെ ആവണമെന്ന് ചർച്ച നടക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാർത്ഥികൾ
