വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ ആശുപത്രിയിൽ. 2 പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ വർക്കല താലൂക്ക് ആശുപതിയിലേക്ക് മാറ്റി. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറയുന്നു.ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്.കാലാവസ്ഥ മോശമായിട്ടും നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടതാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു.ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് നടത്തിപ്പുകാർ അവഗണിച്ചുകൊണ്ട് നിരവധിപേരെ ബ്രിഡ്ജിലേക്ക് കടത്തിവിട്ടതാണ് അപകടകാരണമെന്ന് സൂചന.
വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം
