നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിന് മറുപടി നൽകുമെന്നും ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴുമെന്നും അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ വ്യക്തമാക്കി.
നിലമ്പൂരിൽ ജനം മറുപടി നൽകുമെന്ന് ഷാഫി പറമ്പിൽ
