ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് മൻകി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു ഇത് അഭിമാനാർഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നക്സൽ ബാധിത മേഖലകളിൽ വികസനമെത്തിക്കാൻ നടപടി തുടങ്ങിയെന്നും മാവോയിസ്റ്റ് ആക്രമണം മൂലം ബസ് ഗതാഗതം മുടങ്ങിയ മഹാരാഷ്ട്രയിലെ കടേഛാരി ഗ്രാമം ഇതിന് ഉദാഹരണമാണെന്നും നക്സൽ വിരുദ്ധ ഓപ്പറേഷനുകൾക്ക് ശേഷം ഇവിടേക്ക് ആദ്യത്തെ ബസ് സർവീസ് നടത്തിയെന്നും മേഖലയിലെ ജനങ്ങളുടെ സമാധാനം ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ കുടുംബങ്ങളിലുമെത്തിയെന്ന് നരേന്ദ്ര മോദി
