സമാന്ത ആക്ഷന്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രം ‘മാ ഇന്‍ടി ബങ്കാരം’ ട്രെയിലറെത്തി. ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരേ സമയം ബഹുമാനവും അടക്കവും ഒതുക്കവുമുള്ള, നിഷ്‌കളങ്കയായ നവ വധുവായും, ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയും സമാന്ത എത്തുന്നു. ചിത്രത്തിന്റെ സൃഷ്ടാവ് സംവിധായകനും എഴുത്തുകാരനും സമാന്ത റുത്ത് പ്രഭുവിന്റെ ഭര്‍ത്താവുമായ രാജ് നിഡിമോരുവാണ്. സമാന്തയുടെ ട്രലാല മൂവിങ് പിക്ചറാണ് ചിത്രം നിര്‍മിക്കുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് ശിവന്‍. ചിത്രം ജൂണ്‍ 19ന് തിയറ്ററുകളിലെത്തും.
സമാന്ത ആക്ഷന്‍ നായികയായ ചിത്രം ട്രെയിലര്‍
