അനുപമ പരമേശ്വരന് പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലര്‍ ‘മരീചിക’ ട്രെയിലര്‍ എത്തി. വിരാജ് അശ്വിന്, റെജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രം ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സതീഷ് കസെട്ടിയാണ് സംവിധാനം. ഛായാഗ്രഹണം അരവിന്ദ്. എഡിറ്റിങ് ജുനൈദ്. ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും.
