2026 ഏപ്രിലില്‍, യമഹ റെയ്‌സെഡ്ആര്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. മൊത്തം 17,298 യൂണിറ്റ് സ്‌കൂട്ടറുകളുടെ വില്‍പ്പന രേഖപ്പെടുത്തി, വാര്‍ഷിക വളര്‍ച്ച 22% ആയിരുന്നു. എഫ്ഇസെഡ് ആണ് ഈ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം 15,729 യൂണിറ്റ് ബൈക്കുകള്‍ വിറ്റഴിച്ചു, 17 ശതമാനം വാര്‍ഷിക വളര്‍ച്ച. ഫാസിനോ മൂന്നാം സ്ഥാനത്താണ്. മൊത്തം 10,430 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു, 84 ശതമാനം വാര്‍ഷിക വളര്‍ച്ച. സ്പോര്‍ട്സ് ബൈക്കായ ആര്‍15, നാലാം സ്ഥാനത്തെത്തി. മൊത്തം 9,066 യൂണിറ്റുകള്‍ വിറ്റഴിച്ചു, 85% വളര്‍ച്ച. എക്‌സ്എസ്ആര്‍ അഞ്ചാം സ്ഥാനത്തെത്തി, മൊത്തം 6,914 യൂണിറ്റുകള്‍ വിറ്റഴിച്ചു. എംടി15 ആറാം സ്ഥാനത്താണ്. മൊത്തം 6,741 യൂണിറ്റുകള്‍ വിറ്റു, 4 ശതമാനം വാര്‍ഷിക ഇടിവ്. മാക്‌സി-സ്‌കൂട്ടര്‍ എയറോക്‌സ് ഏഴാം സ്ഥാനത്താണ്. മൊത്തം 1,708 യൂണിറ്റുകള്‍ വിറ്റു, 15 ശതമാനം വളര്‍ച്ച. ഇസി06 എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഒന്നും വിറ്റഴിച്ചില്ല. ഈ വര്‍ഷം ആകെ 102 യൂണിറ്റുകള്‍ വിറ്റു. ഒമ്പതാം സ്ഥാനത്തായിരുന്ന യമഹ ആര്‍3/എംടി03 ഈ മാസം ഒരു യൂണിറ്റ് പോലും വില്‍ക്കാന്‍ കഴിഞ്ഞില്ല.
യമഹ റെയ്‌സെഡ്ആര്‍ വില്പനയില് ഒന്നാം സ്ഥാനത്ത്
