സൈജു കുറുപ്പ് നായകനായി എത്തുന്ന ഏറ്റവും പുതിയചിത്രം ‘അഭിലാഷം’ തിയറ്ററില്‍ എത്താന്‍ ഏഴ് ദിവസം മാത്രം. മാര്‍ച്ച് 29ന് ഈദ് ആഘോഷമാക്കാന്‍ ചിത്രം തിയറ്ററിലെത്തും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. സൈജു കുറുപ്പ്, അര്ജുന് അശോകന്, തന്വി റാം എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രന്, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
സൈജു കുറുപ്പ് ചിത്രം ‘അഭിലാഷം’ മാര്‍ച്ച് 29ന്
